നോയിഡയിൽ റോഡ് അപകടത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം
- Delhi Correspondent
- Apr 13, 2024
- 1 min read
New Delhi: ഗ്രേറ്റർ നോയിഡയിലെ പാരി ചൗക്ക് ക്രോസ്സിംഗിൽ ഇന്നലെ അർധരാത്രിയോടെ ഉണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ തൽക്ഷണം മരിച്ചു. സുരേന്ദ്ര, ഷൈലി, അൻഷു എന്നിവർക്കാണ് ദാരുണാന്ത്യം. ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സുരേന്ദ്രയും അയാളുടെ സഹോദരിമാരും. അവരുടെ ബൈക്ക് സ്‍പീഡ് ബ്രേക്കറിൽ ഇടിച്ച് മറിയുകയും, എതിരെ പാഞ്ഞുവന്ന ഒരു കാർ അവരുടെ മുകളിലൂടെ കയറിയിറങ്ങുകയും ചെയ്യുകയായിരുന്നു. കാർ നിർത്താതെ വിട്ടുപോകുകയും ചെയ്തു.
കാറിനെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. പോലീസ് സമീപത്തെ CCTV ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.











Comments