ന്യൂജീൻസ് ഗേൾസ് ബാൻഡ് ഷോകൾ നിർത്തിവെച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 24
- 1 min read

എല്ലാ ആക്‌ടിവിറ്റികളിൽ നിന്നും ഇടവേള എടുക്കുകയാണെന്ന് ദക്ഷിണ കൊറിയൻ കെ-പോപ് ഗ്രൂപ്പായ ന്യൂജീൻസ് പ്രഖ്യാപിച്ചു. ഒരു കേസുമായി ബന്ധപ്പെട്ട് ഗ്രൂപ്പിനെതിരെ ഇയ്യിടെ കോടതിവിധി വന്നിരുന്നു. ഹോങ്കോംഗിലെ ഒരു ഷോയിലാണ് ഇത് തങ്ങളുടെ അവസാന ഷോയാണെന്ന് അവർ പ്രഖ്യാപിച്ചത്. മിൻജി, ഹാൻനി, ഡനിയേല,ഹയരിൻ, ഹെയെൻ എന്നീ അഞ്ച് യുവതികളാണ് ഗ്രൂപ്പിലുള്ളത്. മാനേജ്‍മെന്‍റ് കമ്പനിയായ അഡോറുമായുള്ള തർക്കമാണ് അവരെ കോടതി കയറ്റിയത്.










Comments