നിമിഷപ്രിയയുടെ വധശിക്ഷ: മഹ്ദി കുടുംബത്തിന്റെ ദയാധന ആവശ്യം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 8
- 1 min read
യെമനിൽ വധശിക്ഷയ്ക്ക് വിധേയയായ മലയാളി നിമിഷപ്രിയയുടെ കാര്യത്തിൽ പുതിയ വികാസം. നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന ഉത്തരവിൽ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ ഒപ്പുവെച്ചു. എന്നാൽ, മഹ്ദിയുടെ കുടുംബം ദയാധന ആവശ്യപ്പെട്ടതോടെ നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.
ഒരു മില്യൺ ഡോളർ (8.67 കോടി രൂപ) ആണ് മഹ്ദിയുടെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടിരിക്കുന്നത്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും മഹ്ദിയുടെ കുടുംബം മാപ്പ് നൽകുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാർഗമെന്നും വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ സെക്രട്ടറി ജനറൽ ദിനേശ് നായർ പറഞ്ഞു.
Comentarios