നിധി തിവാരി പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 31
- 1 min read

ഇന്ത്യൻ ഫോറിൻ സർവ്വീസ് (IFS) ഉദ്യോഗസ്ഥയായ നിധി തിവാരിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. കാബിനറ്റിന്‍റെ അപ്പോയിന്‍റ്‍മെന്‍റ് കമ്മിറ്റി ഈ നിയമനത്തിന് ഉടൻ പ്രാബല്യത്തോടെ അംഗീകാരം നൽകി.
2014 ബാച്ച് IFS ഓഫീസറായ നിധി തിവാരി 2022 മുതൽ PMO യിലെ ഡെപ്യൂട്ടി സെക്രട്ടറിയാണ്. പ്രധാനമന്ത്രിയുടെ ലോക്‌സഭാ മണ്ഡലമായ വാരണാസി സ്വദേശിയാണ് നിധി.










Comments