"നിങ്ങളെ വലിച്ചു കീറും" - പതഞ്ജലിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
- പി. വി ജോസഫ്
- Apr 10, 2024
- 1 min read
New Delhi: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ സംബന്ധിച്ച കേസിൽ പതഞ്ജലി വീണ്ടും സമർപ്പിച്ച മാപ്പപേക്ഷ സുപ്രീം കോടതി തള്ളി. മാപ്പപേക്ഷക്ക് കടലാസിന്‍റെ വിലപോലും കൽപ്പിക്കുന്നില്ലെന്ന് പറഞ്ഞ കോടതി, ജനങ്ങളുടെ ജീവൻ വെച്ചാണ് കമ്പനിയുടെ കളിയെന്ന് വിമർശിച്ചു.
പതഞ്ജലി സ്ഥാപകരായ രാംദേവും ബാലകൃഷ്‍ണയുമാണ് മാപ്പപേക്ഷ ഫയൽ ചെയ്തത്. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും എ. അമാനുള്ളയും ഉത്തരാഖണ്ഡ് സർക്കാരിനെയും സംസ്ഥാന ലൈസൻസിംഗ് അതോറിറ്റിയെയും വിമർശിച്ചു. നാലഞ്ച് വർഷമായി അവർ ഇതൊന്നും കണ്ട ഭാവമേയില്ല. പതഞ്ജലിയുടെ തട്ടിപ്പിന് അവർ കൂട്ടു നിൽക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി.












Comments