നാഗവല്ലിയുടെ ചിലങ്ക 4K യിൽ കിലുങ്ങാൻ ഇനി അഞ്ച് നാളുകൾ
- ഫിലിം ഡെസ്ക്
- Aug 12, 2024
- 1 min read

ഫാസിലിന്‍റെ എക്കാലത്തെയും ഹിറ്റ് സിനിമയായ മണിച്ചിത്രത്താഴ് റീ-റിലീസിന് റെഡി. ഒറിജിനൽ റിലീസിന് 30 വർഷത്തിന് ശേഷം ഓഗസ്റ്റ് 17 നാണ് റീമാസ്റ്റർ ചെയ്ത 4K പതിപ്പ് തീയേറ്ററുകളിൽ എത്തുന്നത്. E4 എന്‍റർടെയിൻമെന്‍റാണ് വിതരണം. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്‍റെ യവനിക വീണ്ടും ഉയരുമ്പോൾ അഭിനയ മികവിന്‍റെ അമരക്കാരായ തിലകൻ, ഇന്നസന്‍റ്, കെ.പി.എ.സി ലളിത, നെടുമുടി വേണു, കുതിരവട്ടം പപ്പു മുതലായവർ കാലയവനികക്ക് പിന്നിൽ മറഞ്ഞത് പ്രേക്ഷക ഹൃദയങ്ങളിൽ നൊമ്പരമായിരിക്കും.










Comments