ദിൽഷാദ് ഗാർഡനിൽ സനാതനധർമ്മ ശിബിരം ഡിസംബർ 8 ന്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 2, 2024
- 1 min read

ശ്രീ അയ്യപ്പക്ഷേത്രം ദിൽഷാദ് ഗാർഡനിൽ നടത്തി വരാറുള്ള മണ്ഡല പൂജാമഹോത്സവം ഈ വർഷം മുതൽ സനാതന ധർമ്മ ശിബിരമായി ആചരിക്കും.

2024 ഡിസംബർ 8 ഞായറാഴ്ച്ച പുലർച്ചെ 5 മണിക്ക് സമാരംഭിക്കുന്ന ക്ഷേത്ര പൂജാ പരിപാടികളിൽ നാമാർച്ചന, ഭജന, അന്നദാന പ്രസാദം, കലോത്സവം, സനാതനധർമ്മ സമ്മേളനം ദേശ വന്ദനം (ദേശത്തെ സംഘടനകളെ ആദരിക്കൽ), ഗുരു വന്ദനം, മാതൃവന്ദനം (നൃത്ത നാടകം) ജീവിത സഹായ വിതരണം എന്നിങ്ങനെ രാത്രി 10 മണി വരെയാണ് പരിപാടികൾ.











Comments