ദേശീയ പോലീസ് മീറ്റിൽ കേരളത്തിന് രണ്ടാം സ്ഥാനം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 15, 2024
- 1 min read

ദേശീയ പോലീസ് മീറ്റിൽ പങ്കെടുത്ത കേരളാ ടീം
ഡൽഹിയിൽ നടന്ന ദേശീയ പോലീസ് അത്‍ലറ്റിക് മീറ്റിൽ കേരളം രണ്ടാം സ്ഥാനം കരസഥമാക്കി. ഒന്നാം സ്ഥാനം ഉത്തർപ്രദേശിനാണ്. കേരളാ ടീമിന് 6 സ്വർണവും, 7 വെള്ളിയും, 5 വെങ്കലവുമാണ് ലഭിച്ചത്. 73-ആമത് ഓൾ ഇന്ത്യ അത്‍ലറ്റിക് ആന്‍റ് സൈക്കിളിംഗ് ക്ലസ്റ്റർ മത്സരങ്ങളിൽ കേരളാ പോലീസ് വനിതാ വിഭാഗത്തിൽ ഓവറോൾ റണ്ണേഴ്‌സ് അപ്പ് ആയി, മാത്രമല്ല സൈക്കിളിംഗിൽ സംസ്ഥാന ചാമ്പ്യൻമാർ ആകുകയും ചെയ്തു.

പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ കെ. അർജുനും, വനിതകളുടെ ഹൈജമ്പിൽ ആതിര സോമരാജുമാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്.





Comments