ദേശീയ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ ഐഷ സമ്രീൻ വെങ്കലം നേടി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 19, 2024
- 1 min read

**ദേശീയ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ ഗുഡ് സമരിറ്റൻ സ്‌കൂൾ ജസോലയിലെ ഐഷ സമ്രീൻ വെങ്കലം നേടി * * യുപിയിലെ കാൺപൂരിൽ നടന്ന ദേശീയ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ ഗുഡ് സമരിറ്റൻ സ്‌കൂൾ ജസോലയിലെ ഐഷ സമ്രീൻ വെങ്കലം നേടി. കിക്ക്‌സ് അക്കാദമി ജാമിയ നഗറിൽ നിന്നുള്ള ബ്ലാക്ക് ബെൽറ്റ് ഹോൾഡറാണ് ഐഷ. ഐഷ ഡൽഹിയെ പ്രതിനിധീകരിച്ച് മത്സരത്തിനെത്തിയത് 14 പേരാണ്. മാടശ്ശേരി സമീർ ബാബുവിൻ്റെയും (അസോസിയേറ്റ് പ്രൊഫസർ, ജാമിഅ മില്ലിയ ഇസ്ലാമിയ) ഫസീല തൂമ്പത്തിൻ്റെയും മകളാണ്. 2024 ഓഗസ്റ്റ് 17 നാണ് മത്സരം നടന്നത്. മലപ്പുറം ജില്ലയിലെ മങ്കട സ്വദേശിയാണ്.











Comments