ദ്വാരക വി. പത്താം പീയൂസ് ദേവാലയത്തിൽ സംയുക്ത തിരുനാൾ ആലോഷം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 23, 2024
- 1 min read

ദ്വാരക ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വി. പത്താം പീയൂസിൻ്റെയും പരി. കന്യാക മറിയത്തിൻ്റെയും തിരുനാൾ കൊടിയേറ്റ് 2024 ഓഗസ്റ്റ് 23 വെള്ളിയാഴ്ച വികാരി ഫാ. സെബാസ്റ്റ്യൻ കണ്ടത്തിലിൻ്റെയും, തിരുനാൾ കൺവീനർ റോയി പി. ചാക്കോയുടെയും, കൈക്കാരന്മാരായ യു. എ. ജോസ്, എ. എൽ. ജോർജ്ജ്, ഒപ്പം ഇടവക ജനത്തിൻ്റെയും മുൻപാകെ ജനക്പുരി ഇടവക വികാരി ഫാ. ഡേവീസ് കള്ളിയത്തുപറമ്പിൽ നിർവ്വഹിച്ചു. 24 ശനിയാഴ്ച ഇടവക ദിനമായി ആചരിക്കുന്നു. അന്ന് വൈകുന്നേരം 6.30ന് ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾക്ക് മോഡൽ ടൗൺ സെമിനാരി റെക്ടർ ഫാ. ഫ്രീജോ തറയിൽ കാർമ്മികത്വം വഹിക്കും, തുടർന്ന് ഇടവക ദിന കലാപരിപാടികൾ, സ്നേഹ വിരുന്ന്. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 9.30ന് ഫരീദാബാദ് കത്തീഡ്രൽ വികാരി ഫാ.റോണി തോപ്പിലാൻ മുഖ്യ കാർമ്മികത്വം വഹിക്കും, തുടർന്ന് തിരുനാൾ പ്രദക്ഷിണം, ചെണ്ടമേളം, ബാൻ്റുമേളം, സ്നേഹ വിരുന്ന്. മരിച്ചവരുടെ ഓർമ്മ ദിനത്തോടെ തിരുനാൾ തിങ്കളാഴ്ച സമാപിക്കും.










Comments