ദ്വാരക വി. പത്താം പീയൂസ് ദേവാലയത്തിൽ ഇടവക ദിനവും തിരുനാളും സംയുക്തമായി ആഘോഷിച്ചു.
- റെജി നെല്ലിക്കുന്നത്ത്
- Aug 26, 2024
- 1 min read

ഓഗസ്റ്റ് 24 ശനിയാഴ്ച 6.30ന് മോഡൽ ടൗൺ സെമിനാരി റെക്ടർ ഫാ. ഫ്രീജോ തറയിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ദ്വാരക വി. പത്താം പീയൂസ് ദേവാലയ ഇടവക ദിനം കൊണ്ടാടി, തുടർന്ന് വ്യത്യസ്തങ്ങളായ കലാവിരുന്നും, സ്നേഹ വിരുന്നും നടന്നു.

ദ്വാരക ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വി. പത്താം പീയൂസിൻ്റെയും പരി. കന്യാക മറിയത്തിൻ്റെയും സംയുക്ത തിരുനാൾ ഞായറാഴ്ച രാവിലെ 9.30ന് ഫരീദാബാദ് കത്തീഡ്രൽ വികാരി ഫാ.റോണി തോപ്പിലാന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. തുടർന്ന് തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള തിരുനാൾ പ്രദക്ഷിണം, ചെണ്ടമേളം, ബാൻ്റുമേളം, സ്നേഹവിരുന്ന്.
തിങ്കളാഴ്ച മരിച്ചവരുടെ ഓർമ്മദിനാചരത്തോടെ തിരുനാൾ സമാപിച്ചു.










Comments