തൽക്കാൽ ബുക്കിംഗ് തട്ടിപ്പ്; 2 കോടിയിലധികം വ്യാജ യൂസർ ഐഡികൾ ബ്ലോക്ക് ചെയ്‌തു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 6
- 1 min read

തൽക്കാൽ ടിക്കറ്റ് ബുക്കിംഗിൽ നിരാശരാകുന്ന യാത്രക്കാരുടെ എണ്ണം അടുത്തകാലത്തായി വളരെ വർധിച്ചു. പരാതികൾ നിറഞ്ഞതോടെ IRCTC ശക്തമായ നടപടികൾ സ്വീകരിച്ചു തുടങ്ങി. ഈ വർഷം ജനുവരി മുതൽ മെയ് വരെ നടത്തിയ പ്രത്യേക അന്വേഷണ നടപടിയിൽ 2.9 ലക്ഷം PNR കളാണ് തട്ടിപ്പിലൂടെ ബുക്ക് ചെയ്തതായി കണ്ടെത്തിയത്. റിസർവേഷൻ വിൻഡോ തുറന്ന് അഞ്ച് മിനിട്ടിനകമാണ് ഇത്രയും ബുക്കിംഗുകൾ നടന്നത്.
നടപടിയുടെ ഭാഗമായി സംശയകരമായ 2.5 കോടി യൂസർ ഐഡികൾ IRCTC ഡീആക്‌ടിവേറ്റ് ചെയ്തു. വേറെ 20 ലക്ഷം ഐഡികൾ റീവാലിഡേറ്റ് ചെയ്യാൻ മാറ്റിയിട്ടുണ്ട്. ലക്ഷക്കണക്കിന് ഡിസ്‍പോസബിൾ ഇമെയിലുകൾ കണ്ടെത്തിയിട്ടുണ്ട്. ബുക്കിംഗ് ലിമിറ്റ് മറികടക്കാൻ താൽക്കാലിക ഉപയോഗത്തിനോ, ഒറ്റത്തവണത്തെ ഉപയോഗത്തിനോ സൃഷ്‍ടിക്കുന്നതാണ് ഡിസ്‍പോസബിൾ ഇമെയിലുകൾ.
തൽക്കാൽ ടിക്കറ്റ് ബുക്കിംഗിലെ പ്രശ്‍നങ്ങൾ പരിഹരിക്കാൻ പല നടപടികളും എടുത്തു വരികയാണ്.
Comments