top of page

തൽക്കാൽ ടിക്കറ്റ് ബുക്കിംഗ്: ആധാർ ലിങ്കിംഗ് നിർബന്ധം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 28
  • 1 min read
ree

IRCTC വെബ്ബ്‍സൈറ്റിലോ ആപ്പിലോ തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ ജൂലൈ 1 മുതൽ പുതിയ വ്യവസ്ഥ നിലവിൽ വരും. ആധാർ ഒതന്‍റിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. യൂസർ അക്കൗണ്ട് ആധാർ നമ്പറുമായി ലിങ്ക് ചെയ്യണം. റിസർവ്വേഷൻ കൗണ്ടറിലും അംഗീകൃത ഏജൻസികളിലും ആധാർ ഒതന്‍റിക്കേഷൻ ജൂലൈ 15 മുതൽ നിർബന്ധമായിരിക്കും. ബുക്കിംഗ് അപേക്ഷയിൽ നൽകുന്ന മൊബൈൽ നമ്പറിൽ ആധാർ OTP ലഭിക്കുമ്പോഴാണ് ബുക്കിംഗ് പ്രോസസ് പൂർത്തിയാക്കാൻ കഴിയുക.


തൽക്കാൽ ബുക്കിംഗ് ഓപ്പൺ ചെയ്താലുടൻ ചില ഏജൻസികൾ ബൾക്ക് ബുക്കിംഗുകൾ ചെയ്യുന്നത് നിയന്ത്രിക്കും. വ്യാപകമായ തൽക്കാൽ തട്ടിപ്പുകൾ തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ കർശന നടപടികളുമായി റയിൽവെ മന്ത്രാലയം രംഗത്ത് വന്നത്.


IRCTC യൂസർ അക്കൗണ്ട് ലോഗിൻ ചെയ്താൽ മൈ അക്കൗണ്ടിൽ പോയി ഒതന്‍റിക്കേറ്റ് യൂസർ എടുത്ത് ആധാർ നമ്പർ കൊടുക്കുമ്പോൾ മൊബൈലിൽ ലഭിക്കുന്ന OTP എന്‍റർ ചെയ്താണ് ലിങ്കിംഗ് പ്രോസസ് പൂർത്തിയാക്കേണ്ടത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page