തലസ്ഥാനത്ത് ശക്തമായ പൊടിക്കാറ്റ്; 2 മരണം
- പി. വി ജോസഫ്
- May 11, 2024
- 1 min read

ഇന്നലെ വ്യാപകമായി വീശിയടിച്ച ശക്തമായ പൊടിക്കാറ്റ് തലസ്ഥാന നിവാസികളെ വല്ലാതെ വലച്ചു. രണ്ട് പേർ മരിക്കുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരങ്ങൾ പലയിടത്തും കടപുഴകി വീണു. ചില വിമാന സർവ്വീസുകൾ വഴിതിരിച്ചുവിട്ടു. ഡൽഹിക്ക് വരേണ്ടിയിരുന്ന ഒരു എയർ ഇന്ത്യ വിമാനം ഉൾപ്പെടെ 9 ഫ്ലൈറ്റുകൾ ജയ്പ്പൂരിലേക്ക് തിരിച്ചുവിട്ടു.
മരങ്ങൾ കടപുഴകിയതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസിന് 152 കോളുകൾ ലഭിച്ചു. ചില സ്ഥലങ്ങളിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ചില ഇടങ്ങളിൽ വൈദ്യുതി വിതരണം നിലച്ചു. മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വേഗതയിലാണ് കാറ്റ് ആഞ്ഞടിച്ചത്. മരങ്ങൾ വീണ് പല സ്ഥലത്തും വാഹന ഗതാഗതവും മണിക്കൂറുകളോളം തടസ്സപ്പെട്ടു.
ദ്വാരകയിൽ ആംബുലൻസിന് മുകളിലേക്ക് സൈൻബോർഡ് ഇളകിവീണ് മൂന്ന് പേർക്ക് പരിക്കേറ്റു.
പൊടിക്കാറ്റ് കൊണ്ട് വലഞ്ഞെങ്കിലും കൊടും ചൂടിന് അൽപ്പം ശമനമുണ്ടായത് ജനങ്ങൾക്ക് ആശ്വാസമായി.










Comments