top of page

തലപ്പൊക്കത്തിന്‍റെ പെരുമയുമായി കെവിൻ വിടവാങ്ങി

  • പി. വി ജോസഫ്
  • Jun 26, 2024
  • 1 min read


ree

പൊക്കത്തിന്‍റെ കാര്യത്തിൽ ഒന്നാമനായ നായയ്ക്ക് അപ്രതീക്ഷിത വിയോഗം. ലോകത്തിലെ ഏറ്റവും പൊക്കമുള്ള നായയെന്ന റിക്കാർഡിന് ഉടമയായ കെവിന്‍റെ മരണം അവനെ വളർത്തി വലുതാക്കിയ റോജർ വൂഫിനും  ട്രേസി വൂഫിനും താങ്ങാവുന്നതിലും അപ്പുറമാണ്. അവന്‍റെ പൊക്കം അവർക്കൊരു പൊങ്ങച്ചമായിരുന്നു. ഗ്രേറ്റ് ഡെയിൻസ് ഇനത്തിൽ പെട്ട അവന് കേവലം 3 വയസ് മാത്രമായിരുന്നു പ്രായം. ഇക്കഴിഞ്ഞ ജൂൺ 13 നാണ് ഗിന്നസ് വേൾഡ് റിക്കാർഡിൽ ഇടം പിടിച്ചത്. അമേരിക്കയിലെ ഐയോവ പട്ടണത്തിലാണ് റോജറിന്‍റെയും ട്രേസിയുടെയും ശിക്ഷണത്തിൽ കെവിൻ തലയെടുപ്പിൽ വളർന്നു പൊങ്ങിയത്. നാലുകാലിൽ നിൽക്കുമ്പോൾ 3 അടി 2 ഇഞ്ച് പൊക്കമുള്ള കെവിൻ രണ്ട് കാലുകളിൽ നിവർന്നു പൊങ്ങിയാൽ 7 അടി പൊക്കം വരും. അതായത് യജമാനനായ റോജറേക്കാൾ തലപ്പൊക്കം. വലുപ്പം കൂടിയ ഗ്രേറ്റ് ഡെയിൻ നായകൾക്ക് മറ്റുള്ളവയെ അപേക്ഷിച്ച് ആയുസ് കുറവാണ്. പരമാവധി 10 വയസ്സാണ് ശരാശരി ആയുസ്.

 

അടുക്കളയിൽ പോലും കയറിവരുന്ന അടുപ്പവും മക്കൾക്കുള്ള സ്വാതന്ത്ര്യവും അവനുണ്ടായിരുന്നെന്നും, കണ്ണുവെട്ടിച്ച് കട്ടുതിന്നുന്ന കുറുമ്പ് കാട്ടിയിട്ടുണ്ടെന്നും ഒരു വിതുമ്പലോടെ ട്രേസി പറഞ്ഞു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page