തലച്ചുമട് താഴെ വീണു; ന്യൂഡൽഹി സ്റ്റേഷൻ ദുരന്തത്തിന് കാരണം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 2
- 1 min read

ന്യൂഡൽഹി റയിൽവെ സ്റ്റേഷനിൽ ഓർക്കാപ്പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർക്ക് ജീവഹാനി സംഭവിച്ചത് ഫെബ്രുവരി 15 നാണ്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്ന ആരോപണം ഉയർന്നിരുന്നു. പ്ലാറ്റ്‍ഫോം 14 നും 15 നുമുള്ള സ്റ്റെയർകേസിലാണ് അപകടം ഉണ്ടായത്. മുന്നിലേക്ക് കയറിപ്പോയ ഒരാളുടെ തലയിൽ വലിയൊരു ചുമടുണ്ടായിരുന്നെന്നും അത് താഴെ വീണതോടെ സ്റ്റെപ്പ് കയറിക്കൊണ്ടിരുന്ന പലരും വീണെന്നും അതേതുടർന്നുള്ള പരിഭ്രാന്തിയും ബഹളവുമാണ് അപകടത്തിന് ഇടയാക്കിയതെന്നും മന്ത്രി അശ്വിനി വൈഷ്‍ണവ് ഇന്നലെ രാജ്യസഭയെ അറിയിച്ചു. ഒരു ഉന്നതതല അന്വേഷണ സമിതിയാണ് ഇക്കാര്യം കണ്ടെത്തിയത്.
ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ ജാഗ്രതാ നടപടികൾ എടുക്കുന്നുണ്ട്. അനധികൃതമായി അകത്തേക്ക് കയറാവുന്ന എൻട്രി പോയിന്‍റുകൾ അടച്ച് സീൽ വെയ്ക്കും. കൺഫേംഡ് ടിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് പ്ലാറ്റ്‍ഫോമിലേക്ക് പ്രവേശനം അനുവദിക്കുക.
Comentarios