തകർപ്പൻ മുന്നേറ്റവുമായി വൈറ്റ് ഹൗസിലേക്ക് ട്രംപ് വീണ്ടും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 6, 2024
- 1 min read

അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് ചരിത്ര വിജയം. രാജ്യത്തിന്‍റെ 47-ആം പ്രസിഡന്‍റായി അദ്ദേഹം വൈറ്റ് ഹൗസിൽ തിരിച്ചെത്തും. ഒരു ഇടവേളയ്ക്ക് ശേഷം രണ്ടാമത് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ പ്രസിഡന്‍റാണ് ട്രംപ്. അമേരിക്കൻ ജനതക്ക് ട്രംപ് നന്ദി പറഞ്ഞു. വധശ്രമത്തിൽ നിന്ന് ദൈവം തന്നെ രക്ഷിച്ചത് ഇതിനായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്നെ പിന്തുണച്ച ഇലോൺ മസ്ക്കിന് പ്രത്യേകം നന്ദി അറിയിച്ചു.










Comments