top of page

തുർക്കിയുടെ ആപ്പിൾ ഇനി വേണ്ട; ഇറക്കുമതി നിർത്തി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 15 hours ago
  • 1 min read

തുർക്കിയിൽ നിന്നുള്ള ആപ്പിൾ ഇറക്കുമതി അവസാനിപ്പിക്കാൻ ആസാദ്‍പൂർ മണ്ഡി തീരുമാനിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ഫ്രൂട്ട്‍സ് ആന്‍റ് വെജിറ്റബിൾ ഹോൾസെയിൽ മാർക്കറ്റാണ് ആസാദ്‍പൂർ മണ്ഡി. തുർക്കിയുമായുള്ള നയതന്ത്ര സമീപനത്തിൽ ഉണ്ടായ മാറ്റമാണ് ഈ നടപടിക്ക് കാരണം. നേരത്തെ നൽകിയ ഓർഡർ അനുസരിച്ചുള്ള ഫ്രൂട്ടുകൾ എത്തുമെന്നും, ഇനി ഓർഡർ നൽകില്ലെന്നും ആസാദ്‍പൂർ ഫ്രൂട്ട് മണ്ഡി ചെയർമാൻ മീഠ റാം കൃപലാനി അറിയിച്ചു.


ആപ്പിൾ ഇറക്കുമതിയുടെ കാര്യത്തിൽ ഇതുവരെ തുർക്കിക്കായിരുന്നു മുൻഗണന. 2024 ൽ 1.16 ലക്ഷം ടൺ ആപ്പിളാണ് ഇറക്കുമതി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ വ്യാപാരികൾ തുർക്കി ഇന്ത്യയോട് കൈക്കൊണ്ട നിലപാടിൽ എതിർപ്പ് പ്രകടമാക്കിയിട്ടുണ്ട്. തുർക്കിയിൽ നിന്നുള്ള എല്ലാ ഇറക്കുമതിയും നിരോധിക്കണമെന്നാണ് പൊതുവെയുള്ള അഭിപ്രായം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page