"താൻ ആരാണെന്നാ വിചാരം"? ട്രംപിനോട് ബൈഡൻ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 20, 2024
- 1 min read

ചിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ പ്രസിഡന്‍റ് ജോ ബൈഡൻ നടത്തിയത് വികാരനിർഭരമായ പ്രസംഗമാണ്. വിടവാങ്ങൽ പ്രസംഗത്തിൽ പലതവണ ശബ്‍ദമിടറുകയും കണ്ണുകൾ തുടക്കുകയും ചെയ്തു. എന്നാൽ എതിരാളിയായ ഡൊണാൾഡ് ട്രംപിനെതിരെയുള്ള വിമർശനമാണ് പ്രസംഗത്തിൽ സദസ്സിനെ ആവേശം കൊള്ളിച്ചത്. ട്രംപ് ഒരു തോൽവിയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സൈനികർ പോലും തോൽവിയാണെന്നാണ് ട്രംപ് പറയുന്നത്. ഇയാൾ ആരാണെന്നാണ് ഇയാളുടെ വിചാരം? ബൈഡൻ രോഷാകുലനായി ചോദിച്ചു. വ്ളാഡിമിർ പുട്ടിന് മുമ്പിൽ ട്രംപ് തലകുനിക്കുകയാണ്. പുട്ടിനു മുമ്പിൽ താൻ തല കുനിച്ചിട്ടില്ലെന്നും, കമലാ ഹാരിസ്സ് ഒരിക്കലും അത് ചെയ്യില്ലെന്നും ബൈഡൻ പറഞ്ഞു.
Comments