തിഹാർ ജയിലിന് സ്ഥലം മാറ്റം; ബജറ്റിൽ 10 കോടി നീക്കിവെച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 26
- 1 min read

തിഹാർ ജയിൽ മറ്റൊരിടത്തേക്ക് മാറ്റാനുള്ള പ്ലാൻ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‍ത പ്രഖ്യാപിച്ചു. അതിനുള്ള സർവ്വെ നടത്താനും കൺസൾട്ടൻസി സേവനങ്ങൾക്കുമായി ബജറ്റിൽ 10 കോടി രൂപ വകകൊള്ളിച്ചു. നഗരത്തിന്‍റെ അതിർത്തി പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കാനാണ് പദ്ധതി. ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലാണ് ധനകാര്യ വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
1958 ലാണ് തിഹാർ ജയിൽ സ്ഥാപിതമായത്. ഏഷ്യയിലെ തന്നെ വലിയ ജയിൽ സമുച്ചയമാണ് ഇത്. ഡൽഹിയിലെ തിലക് നഗറിനടുത്ത് തിഹാർ എന്ന സ്ഥലത്താണ് 400 ഏക്കറിലുള്ള തിഹാർ ജയിൽ. സ്ഥലം മാറ്റിയാൽ ജയിലിന്‍റെ പേരും മാറിയേക്കും. 10,000 പേരെ പാർപ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കിയതെങ്കിലും ഇപ്പോൾ 19,000 പേരാണ് അന്തേവാസികൾ.










Comments