തീരുവ അന്യായമെന്ന് ട്രംപ്; അതേപടി തിരിച്ചും ചുമത്തും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 5
- 1 min read

അമേരിക്കൻ കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അഭിസംബോധന ചെയ്തു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വൻ തോതിൽ ഇറക്കുമതി തീരുവ ഈടാക്കുന്നതിനെ അദ്ദേഹം നിശിതമായി വിമർശിച്ചു. അമേരക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ഇന്ത്യ 100 ശതമാനത്തിലധികം തീരുവ ചുമത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മിക്കവാറും എല്ലാ രാജ്യങ്ങളും അമേരിക്കയോട് പതിറ്റാണ്ടുകളായി ഇങ്ങനെ ചെയ്യുകയാണെന്നും ഇനി അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് പുറമെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെയും, ചൈന, ബ്രസീൽ, മെക്‌സിക്കോ,കാനഡ മുതലായ രാജ്യങ്ങളെയും അദ്ദേഹം വിമർശിച്ചു. അമേരിക്കയുടെ മേൽ ചുമത്തുന്ന അതേ നിരക്കിൽ തിരിച്ചും തീരുവ ചുമത്തും. ഈ നടപടി ഏപ്രിൽ 2 ന് ആരംഭിക്കും.










Comments