തായ്‌ലന്‍റ് ടൂറിസം: ഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാം
- പി. വി ജോസഫ്
- May 9, 2024
- 1 min read

തായ്‌ലന്‍റ് പര്യടനത്തിന് വിസയില്ലാതെ പോകാൻ അവസരം. 2024 മെയ് 10 വരെ ഏർപ്പെടുത്തിയിരുന്ന വിസ-ഫ്രീ എൻട്രി പ്രോഗ്രാം ഇന്ത്യൻ വിനോദ സഞ്ചാരികൾക്കായി 2024 നവംബർ 11 വരെ നീട്ടി. വിസ്‍മയങ്ങളുടെ പറുദീസയിലേക്കുള്ള ഡ്രീം വെക്കേഷൻ പ്ലാൻ ചെയ്യാനും ഉഷ്‍ണതരംഗത്തിൽ നിന്ന് രക്ഷപെടാനും സഞ്ചാരപ്രിയർക്ക് അവസരം കൈവന്നിരിക്കുകയാണ്
ഈ വർഷം ആദ്യത്തെ നാല് മാസത്തിൽ തായ്‌ലന്‍റ് സന്ദർശിച്ച ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 39 ശതമാനം വർധന ഉണ്ടെന്നാണ് കണക്ക്. ഇന്ത്യക്ക് പുറമെ ചൈന, മലേഷ്യ, റഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ പേർ എത്തുന്നത്.
ദീർഘിപ്പിച്ച വിസ-ഫ്രീ പ്രോഗ്രാം അനുസരിച്ച് ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് 30 ദിവസം വരെ വിസയില്ലാതെ താമസിക്കാം. സാധുതയുള്ള ഇന്ത്യൻ പാസ്പോർട്ടും റിട്ടേൺ ടിക്കറ്റും കരുതിയാൽ മതി.










Comments