തായ്‌ലാന്‍റ് പ്രധാനമന്ത്രിയെ കോടതി പുറത്താക്കി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 14, 2024
- 1 min read

ഭരണഘടനാ ലംഘനം നടത്തിയെന്ന് ആരോപിച്ച് തായ്‌ലാന്‍റിൽ പ്രധാനമന്ത്രി ശ്രെത്ഥ തവിസിനെ ഭരണഘടനാ കോടതി പുറത്താക്കി. ജയിൽ ശിക്ഷ അനുഭവിച്ച ഒരു അഭിഭാഷകനെ മന്ത്രിസഭയിൽ നിയമിച്ചതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ധാർമ്മികതയുടെ ചിട്ടവട്ടങ്ങൾ ലംഘിച്ച ശ്രെത്ഥ ധിക്കാരമാണ് കാട്ടിയതെന്ന് കോടതി വിമർശിച്ചു. 62 കാരനായ ശ്രെത്ഥ അധികാരമേറ്റിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല. രാജ്യത്ത് കഴിഞ്ഞ 16 വർഷത്തിൽ ഭരണഘടനാ കോടതി പുറത്താക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയണ് അദ്ദേഹം. പാർലമെന്‍റ് സമ്മേളിച്ച് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതു വരെ ഒരു ഇടക്കാല നേതാവ് ചുമതല വഹിക്കും. വിഷമമുണ്ടെങ്കിലും കോടതി നടപടിയോട് എതിർപ്പില്ലെന്ന് ശ്രെത്ഥ പ്രതികരിച്ചു. ഭരണഘടനാ കോടതിയുടെ വിധി അന്തിമമായതിനാൽ അപ്പീൽ സാധ്യമല്ല.










Comments