top of page

തുപ്പൽ കൊണ്ട് ഫേഷ്യൽ; ബാർബർ അറസ്റ്റിൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 16, 2024
  • 1 min read
ree

ഉത്തരേന്ത്യയിലെ ബാർബർ ഷാപ്പുകളിൽ മുടി വെട്ടിയ ശേഷം ശിരസ്സും മുഖവും മാസ്സാജ് ചെയ്യുന്ന പതിവുണ്ട്. ഫേഷ്യൽ ചെയ്യുമ്പോൾ മിക്കവരും കണ്ണടച്ച് റിലാക്‌സ് ചെയ്താണ് ഇരിക്കാറുള്ളത്. ലക്‌നോയിൽ ഒരു ബാർബർ തുപ്പൽ ഉപയോഗിച്ച് ഫേഷ്യൽ മാസ്സാജ് ചെയ്തതിന് അറസ്റ്റിലായി. കൈയ്യിൽ തുപ്പിയിട്ട് അത് കസ്റ്റമറിന്‍റെ മുഖത്ത് തേച്ചാണ് മാസ്സാജ് ചെയ്തത്. സംശയം തോന്നിയ ആഷിഷ് കുമാർ എന്ന കസ്റ്റമർ CCTV ദൃശ്യങ്ങളുടെ പിൻബലത്തോടെ പോലീസിൽ പരാതിപ്പെട്ടു. ബാർബർ അറസ്റ്റിലുമായി. CCTV ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ ബാർബർ ഷാപ്പുകളിലെ ശുചിത്വത്തിന്‍റെയും ഹെൽത്ത് റിസ്ക്കിന്‍റെയും കാര്യത്തിൽ പലരും ആശങ്ക പ്രകടിപ്പിച്ചു. അറപ്പുളവാക്കുന്ന തരത്തിൽ ഫേഷ്യൽ മാസ്സാജ് ചെയ്തയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പൊതുവായ പ്രതികരണം. സംഭവം ലക്‌നോ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page