top of page

താജ്‍മഹൽ കാണാനില്ല

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 16, 2024
  • 1 min read
ree

താജ്‍മഹൽ മിസ്സിംഗ്

ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ആവരണം ചെയ്ത പുകമഞ്ഞ് ആഗ്രയിലുമെത്തി. സന്ദർശകർക്ക് താജ്‍മഹൽ കാണണമെങ്കിൽ അടുത്തുവരെ പോകണം. അകലെ നിന്നുള്ള വ്യൂ ഈ ദിവസങ്ങളിൽ ആസ്വദിക്കാനാകില്ല. പുകമഞ്ഞിൽ പുതഞ്ഞു കിടക്കുന്ന താജ്‍മഹൽ കാണാൻ ആവരണം വകഞ്ഞുമാറ്റി അടുത്തെത്തണം.

ree

താജ് പശ്ചാത്തലമാക്കി സെൽഫി എടുക്കുന്ന ടൂറിസ്റ്റുകൾക്ക് പശ്ചാത്തലത്തിൽ പുകമഞ്ഞിന്‍റെ ആവരണം മാത്രമാണ് കിട്ടുക.

എയർ ക്വാളിറ്റി സൂചിക ഡൽഹിയിൽ 400 പിന്നിട്ടെങ്കിലും ആഗ്രയിൽ 200 ന് താഴെ മോഡറേറ്റ് ലെവലിലാണ്. എങ്കിലും ഈ ദിവസങ്ങളിൽ താജ്‍മഹൽ കാണാൻ പോകുന്നവർക്ക് ദുരെക്കാഴ്ച്ച അത്ര സുന്ദരമാകണമെന്നില്ല.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page