ഡൽഹി ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് സ്ഥാനമേറ്റു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 22
- 1 min read

ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ ഡൽഹി ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. രാജ് നിവാസിൽ നടന്ന ചടങ്ങിൽ ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്‌സേന അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡൽഹി മുഖ്യമന്ത്രി അതിഷിയും, ഡൽഹി ഹൈക്കോടതിയിലെ ജഡ്‍ജിമാരും, ഉദ്യോഗസ്ഥരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ചീഫ് ജസ്റ്റിസായി അദ്ദേഹത്തെ നയമിച്ച വിവരം കേന്ദ്ര ഗവൺമെന്‍റ് ഒരു വിജ്ഞാപനത്തിലൂടെ കഴിഞ്ഞയാഴ്ച്ചയാണ് സ്ഥിരീകരിച്ചത്. ബോംബെ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. ലക്‌നോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 1991 ലാണ് ദേവേന്ദ്ര കുമാർ നിയമ ബിരുദം എടുത്തത്. അലഹബാദ് ഹൈക്കോടതിയിൽ അഡ്വക്കേറ്റായി ജോലി ആരംഭിച്ച അദ്ദേഹം 2011 ൽ അവിടെ അഡീഷണൽ ജഡ്‍ജിയായി. 2023 ജൂലൈയിലാണ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമനം ലഭിച്ചത്.










Comments