top of page

ഡൽഹിയിൽ വൻ തീപിടിത്തം. 4 പേർ മരിച്ചു.

  • പി. വി ജോസഫ്
  • Mar 15, 2024
  • 1 min read

ree

New Delhi: ഡൽഹിയിൽ ശാഹ്‍ദ്രയിലെ ഒരു കെട്ടിടത്തിൽ ഇന്നു രാവിലെ ഉണ്ടായ തീപിടുത്തത്തിൽ നാല് പേർ മരിച്ചു. നവദമ്പതികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. ശാഹ്‍ദ്രയിലെ ശാസ്ത്രി നഗറിലാണ് സംഭവം. രണ്ട് കുട്ടികൾ അടക്കം എട്ട് പേർക്ക് പരിക്കേറ്റെന്ന് ഡൽഹി അഗ്നിശമന സേനാവിഭാഗം മേധാവി അതുൽ ഗാർഗ് അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ശാഹ്‍ദ്ര ഡിസിപി സുരേന്ദ്ര ചൗധരി പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page