ഡൽഹിയിൽ വൈറൽ പനി കൂടുന്നതായി സർവ്വെ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 7
- 1 min read

ഡൽഹിയിലും, NCR മേഖലയിലും വൈറൽ പനിയും വിട്ടുമാറാത്ത ജലദോഷവും കൂടുന്നതായി റിപ്പോർട്ട്. ലോക്കൽ സർക്കിൾസ് എന്ന ഏജൻസി നടത്തിയ സർവ്വെയിലാണ് കണ്ടെത്തൽ. മേഖലയിലെ 54 ശതമാനം വീടുകളിലും ഒന്നോ രണ്ടോ പേർക്കെങ്കിലും പനി, ചുമ, തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം എന്നിങ്ങനെയുള്ള പ്രശ്‍നങ്ങളുണ്ട്. ഭേദമാകാൻ മുമ്പത്തേക്കാൾ കൂടുതൽ സമയം എടുക്കുകയും ചെയ്യുന്നുണ്ട്. നേരത്തെ ചുമയും ജലദോഷപ്പനിയും വന്നാൽ മൂന്നോ നാലോ ദിവസം കൊണ്ട് മാറുമായിരന്നു. എന്നാൽ ഇപ്പോൾ 10 ദിവസത്തിൽ കൂടുതൽ എടുക്കാറുണ്ട്.
മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ ജലദോഷത്തിനൊപ്പം ശ്വാസ തടസ്സവും കഫക്കെട്ടും മിക്കവർക്കും ഉണ്ടാകാറുണ്ടെന്ന് PSRI ഹോസ്പ്പിറ്റലിലെ പൾമനോളജി വഭാഗം സീനിയർ കൺസൾട്ടന്‍റ് ഡോ. നീതു ജെയിൻ പറഞ്ഞു. ചുമയുടെ തീവ്രതയും ദൈർഘ്യവും ഇപ്പോൾ കൂടുതലാണ്. ചിലർക്ക് ഓക്കാനവും വയറിളക്കവും ഉണ്ടാകുന്നുണ്ട്. വൈറസിന്‍റെ പുതിയ വകഭേദത്തിന്‍റെ സൂചനയാണ് ഇതെന്നും ഡോക്‌ടർമാർ അഭിപ്രായപ്പെടുന്നുണ്ട്.










Comments