top of page

ഡൽഹിയിൽ വായു മലിനീകരണം മൂലമുള്ള അസുഖങ്ങൾ കൂടുന്നു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 2, 2024
  • 1 min read
ree

വായു മലിനീകരണം ദുസ്സഹമായ ഡൽഹിയിൽ അതുമൂലമുള്ള അസുഖങ്ങൾ കൂടിവരുന്നതായാണ് ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നത്. കണ്ണിൽ പുകച്ചിൽ, ചുമ, കഫക്കെട്ട്, ശ്വാസതടസ്സം മുതലായ അസുഖങ്ങളാണ് പലരും അനുഭവിക്കുന്നത്. 69 ശതമാനം കുടുംബങ്ങളിലും ഒരാൾക്കെങ്കിലും ഇത്തരം അസുഖങ്ങൾ ഉണ്ട്. തുമ്മലും മൂക്കൊലിപ്പും പലർക്കും ഉണ്ടാകാറുണ്ട്. 21,000 പേരിൽ നടത്തിയ സർവ്വെയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രതികരണം അറിയിച്ചവരിൽ 9 ശതമാനം പേർ വീടിനുള്ളിൽ കഴിയാനാണ് ഇഷ്‍ടപ്പെടുന്നത്. പുറത്തിറങ്ങിയാൽ മാസ്ക്ക് ധരിക്കും. 23 ശതമാനം പേർ വീട്ടിൽ എയർ പ്യൂരിഫയർ വെച്ചിട്ടുണ്ട്.


ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞപ്പോൾ ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡെക്‌സ് ഗുരുതരമായ തോതിൽ എത്തിയിരിക്കുകയാണ്. ഇന്നു രാവിലെ 10.30 ന് വസീർപ്പൂരിൽ അത് 364 രേഖപ്പെടുത്തി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page