ഡൽഹിയിൽ വ്യാപക മഴയോടെ മാർച്ചിന് തുടക്കം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 1
- 1 min read

തലസ്ഥാന നഗരിയുടെ മിക്ക ഭാഗങ്ങളിലും ഇന്നു പുലർച്ചെ മഴ പെയ്തു. ഹരിയാനയുടെ ചില ഭാഗങ്ങളിലും മഴ ഉണ്ടായിരുന്നു. പതിവിലും കൂടിയ താപനില രേഖപ്പെടുത്തിയ ഫെബ്രുവരി തീർന്നതോടെയാണ് വ്യാപക മഴ. ഫെബ്രുവരി 27 ന് മിനിമം താപനില 19.5 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 74 വർഷത്തിൽ ആദ്യമായാണ് മിനിമം താപനില അത്രയും ഉയർന്നത്. മാക്‌സിമം താപനില 32.4 ഡിഗ്രി വരെ എത്തിയിരുന്നു.
കാലാവസ്ഥാ കേന്ദ്രം ഇന്നലെ ഇറക്കിയ അറിയിപ്പിൽ ഡൽഹി-NCR മേഖലയിൽ നേരിയ തോതിൽ വ്യാപക മഴയ്ക്ക് സാധ്യത ഉണ്ടെന്ന് പ്രവചിച്ചിരുന്നു.










Comments