top of page

ഡൽഹിയിൽ വൈദ്യുതി നിരക്ക് കൂടാൻ സാധ്യത

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 12
  • 1 min read
ree

ഡൽഹിയിൽ മെയ്-ജൂൺ ബില്ലിംഗ് കാലയളവിൽ വൈദ്യുതി നിരക്ക് കൂടിയേക്കും. ഇക്കാലയളവിൽ 7 മുതൽ 10 ശതമാനത്തിന്‍റെ വർധന ഉണ്ടാകാനാണ് സാധ്യത. ഉപഭോക്താക്കളുടെ മേൽ സർച്ചാർജായി ചുമത്തുന്ന പവർ പർച്ചേസ് അഡ്‍ജസ്റ്റ്‍മെന്‍റ് ചെലവ് (PPAC) പുതുക്കിയതാണ് ഇതിന് കാരണം. 2024-25 ന്‍റെ മൂന്നാം ത്രൈമാസത്തിൽ ഇന്ധന വിലയിലെ ചാഞ്ചല്യം മൂലമുണ്ടായ അധികച്ചെലവ് റിക്കവർ ചെയ്യാൻ ഡൽഹി ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ (DERC) മൂന്ന് ഡിസ്ക്കോമുകൾക്കും അനുമതി നൽകിയിരുന്നു. BSES രാജധാനി പവർ ലിമിറ്റഡിന് 7.25%, BSES യമുന പവർ ലിമിറ്റഡിന് 8.11%, ടാറ്റ പവർ ഡൽഹി ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡിന് 10.47% എന്നിങ്ങനെയാണ് അംഗീകരിച്ചിരിക്കുന്ന PPAC നിരക്ക്.


ഇതേക്കുറിച്ച് ഡൽഹി സർക്കാർ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. എന്നാൽ ജനങ്ങളുടെ മേൽ സർക്കാർ അമിത സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുകയാണെന്ന് കോൺഗ്രസിന്‍റെ ഡൽഹി യൂണിറ്റ് ആരോപിച്ചു. മുൻ സർക്കാർ ഇതേ നടപടി സ്വീകരിച്ചപ്പോൾ BJP പ്രതിഷേധിച്ച കാര്യവും പാർട്ടി ചൂണ്ടിക്കാട്ടി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page