ഡൽഹിയിൽ വെടിവെയ്പ്പ്; ഒരു മരണം, രണ്ട് പേർക്ക് പരിക്ക്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 9, 2024
- 1 min read

വടക്കു കിഴക്കൻ ഡൽഹിയിലെ കബീർ നഗറിൽ ഇന്നലെ രാത്രിയുണ്ടായ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്കേറ്റു. പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കടയിൽ നിന്ന് ഭക്ഷണം വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന മൂന്ന് പേർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. നദീം എന്നയാളാണ് മരിച്ചത്. ഓടിയെത്തിയ സമീപവാസികൾ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ എത്തിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
കടം വാങ്ങിയ പണം തിരികെ ചോദിച്ച് സമ്മർദ്ദം ചെലുത്തിയതാണ് നദീമിനെയും കൂട്ടുകാരെയും ആക്രമിക്കാൻ കാരണമെന്ന് പോലീസ് വിശദമാക്കി.










Comments