ഡൽഹിയിൽ വോട്ട് ചെയ്ത പ്രമുഖർ
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 25, 2024
- 1 min read

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തിൽ ഡൽഹിയിൽ ഇന്ന് വോട്ട് ചെയ്ത പ്രമുഖരിൽ രാഷ്‍ട്രപതി ദ്രൗപതി മുർമു, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, എന്നിവർ ഉൾപ്പെടുന്നു.
രാഷ്‍ട്രപതി ഭവൻ കോംപ്ലക്സിലെ കേന്ദ്രീയ വിദ്യാലയത്തിൽ ഒരുക്കിയ വനിതാ ബൂത്തിലാണ് രാഷ്‍ട്രപതി വോട്ട് രേഖപ്പെടുത്തിയത്. വനിതാ ബൂത്ത് ആയിരുന്നതിനാൽ പിങ്ക് നിറത്തിൽ ബൂത്ത് അലങ്കരിച്ചിരുന്നു.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ന്യൂഡൽഹി മണ്ഡലത്തിലാണ് അദ്ദേഹത്തിന്‍റെ വോട്ട്. തന്‍റെ ബൂത്തിലെ ആദ്യത്തെ പുരുഷ വോട്ടർ എന്ന നിലയിൽ ഒരു സർട്ടിഫിക്കറ്റും കിട്ടിയെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയും, രാഹുൽ ഗാന്ധിയും നിർമാൺ ഭവിനിലെ ബൂത്തിൽ രാവിലെ തന്നെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. തുടർന്ന് അമ്മയുമായുള്ള സെൽഫി രാഹുൽ ഗാന്ധി സമൂഹമാധ്യമമായ X ൽ പോസ്റ്റ് ചെയ്തു.

കുടുംബത്തോടൊപ്പമാണ് അരവിന്ദ് കേജരിവാൾ വോട്ട് ചെയ്യാനെത്തിയത്. വിലക്കയറ്റത്തിനും തൊഴിലില്ലായ്‌മക്കും എതിരെയാണ് താൻ വോട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.യ്യാനെത്തിയത്. വിലക്കയറ്റത്തിനും തൊഴിലില്ലായ്‌മക്കും എതിരെയാണ് താൻ വോട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.










Comments