ഡൽഹിയിൽ ഭൂകമ്പം; ഉത്തരേന്ത്യയിൽ പലയിടത്തും പ്രകമ്പനം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 17
- 1 min read

ഡൽഹിയിൽ ഇന്നു പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടർ സ്‍കെയിലിൽ 4.0 രേഖപ്പെടുത്തിയ ഭൂചലനത്തിൽ പല സ്ഥലങ്ങളിലും ജനങ്ങൾ പരിഭ്രാന്തരായി വീടിന് പുറത്തിറങ്ങി. വെറും 5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്‍മോളജി അറിയിച്ചു. ധൗള കുവയിലെ ദുർഗാബായ് ദേശ്‍മുഖ് കോളേജിന് സമീപമാണ് പ്രഭവ കേന്ദ്രം.
ആളപായമോ നാശനഷ്‍ടങ്ങളോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടില്ല. ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് പ്രകമ്പനം ശക്തമായി അനുഭവപ്പെട്ടത്. ന്യൂഡൽഹി റയിൽവേ സ്റ്റേഷനിൽ വെയ്റ്റിംഗ് റൂമിൽ ഇരുന്നവർ പരിഭ്രാന്തരായി പുറത്തിറങ്ങി. സ്റ്റേഷൻ കെട്ടിടം അപ്പാടെ കുലുങ്ങിയെന്ന് അവർ പറഞ്ഞു.
തുടർചലനങ്ങൾക്ക് സാധ്യത ഉള്ളതിനാൽ സുരക്ഷാപരായ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. ബന്ധപ്പെട്ട അധികൃതർ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്ന് സമൂഹമാധ്യമമായ എക്‌സിലെ പോസ്റ്റിൽ അദ്ദേഹം അറിയിച്ചു.










Comments