ഡൽഹിയിൽ കോവിഡ് ജാഗ്രതാ നിർദ്ദേശം
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 23
- 1 min read

ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും കൂടുന്നതായി ആശങ്ക. ഗുരുഗ്രാമിൽ രണ്ടും ഫരീദാബാദിൽ ഒന്നും കോവിഡ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. അതേ തുടർന്ന് ആശുപത്രികൾക്ക് ഡൽഹി ഗവൺമെന്‍റ് ജാഗ്രതാ നിർദേശം നൽകി. ബെഡ്ഡുകൾ, ഓക്‌സിജൻ, മരുന്നുകൾ, വാക്‌സിൻ എന്നിവ സജ്ജമാക്കി വെക്കാനാണ് നിർദ്ദേശം.
വെന്‍റിലേറ്ററുകൾ, ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ മുതലായ എക്വിപ്‍മെന്‍റുകൾ പ്രവർത്തനക്ഷമമാക്കി സൂക്ഷിക്കണമെന്നും ആരോഗ്യ വിഭാഗം ഡയറക്‌ടർ ജനറൽ പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാപ്പകൽ പ്രവർത്തന നിരതമായ എമർജൻസി കൺട്രോൾ റൂമുകൾ തുറക്കാനും നിർദ്ദേശമുണ്ട്.
മുംബൈ, ചെന്നൈ, അഹമ്മദാബാദ് മുതലായ ചില നഗരങ്ങളിലും കോവിഡ് പടരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. മുംബൈയിൽ മാത്രം മെയ് മാസത്തിൽ 95 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലാകെ നിലവിൽ 257 കേസുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്.










Comments