ഡൽഹിയിൽ ഏഴിൽ ഏഴും ഇന്ത്യ മുന്നണി നേടും: ചാണ്ടി ഉമ്മൻ എം എൽ എ
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 22, 2024
- 1 min read

ഡൽഹി - ബുരാഡി: രാജ്യമാകെ കോൺഗ്രസ് തരംഗം അലയടിക്കുന്നതായും ഡൽഹിയിൽ ഏഴിൽ എഴും ഇന്ത്യമുന്നണി നേടുമെന്നും ചാണ്ടി ഉമ്മൻ എം. എൽ. എ.അഭിപ്രായപ്പെട്ടു.
രാജ്യത്തെ കോൺഗ്രസ് സമ്മേളനങ്ങളിൽ കൂടുന്ന ആൾക്കൂട്ടം കോൺഗ്രസ് മുന്നേറ്റത്തിന്റെ തെളിവാണ്.
കേരളത്തിൽ നിന്നും സുസജ്ജരായ പ്രവർത്തകരാണ് എത്തിയിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോർത്ത് ഈസ്റ്റ് ഡൽഹി ലോക്സഭാ സ്ഥാനാർഥി കനയ്യ കുമാറിന്റെ പ്രചാരണത്തിന്റ ഭാഗമായി ബുരാരിയിൽ സംഘടിപ്പിച്ച കുടുംബസംഗമം മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.
ഡൽഹിയിൽ മലയാളികൾക്ക് ഇടയിൽ സൗത്ത് ഇന്ത്യൻ ഔട്ട് റീച്ച് മിഷൻ വഴി ഇന്ത്യ മുന്നണി വോട്ടുകൾ സമാഹരിക്കാൻ നടത്തുന്ന മിഷൻ അഭിനന്ദനീയം എന്നും കെ പി സി സി ഉപാധ്യക്ഷൻ വി പി സജീന്ദ്രൻ അഭിപ്രായപ്പെട്ടു.
യോഗത്തിൽ കേ പീ സി സി ഉപാധ്യക്ഷൻ വി പി സജീന്ദ്രൻ, ആലുപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ എം എം നസീർ, എം ലിജു, കേ പി ശ്രീകുമാർ,അഡ്വ.സൈമൺ അലക്സ്, പി. എൻ വൈശാഖ്
ഡി പി സി സി നേതാക്കൾ ആയ തപൻ ജാ,കിഷോർ ജാ, സർവാൻ ജാ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സൗത്ത് ഇന്ത്യൻ ഔട്ട് റീച്ച് സെൽ കോർഡിനേറ്റർ അഡ്വ. അൽജോ ജോസഫ് സ്വാഗതവും, എബ്രഹാം മാത്യു നന്ദിയും രേഖപ്പെടുത്തി. സൗത്ത് ഇന്ത്യൻ സെൽ കോർഡിനേറ്റർ മാരായ സ്കറിയ തോമസ്,ബിജു ജോൺ,ബിജി തോമസ്,ചെറിയാൻ ജോസഫ്, മാർട്ടിൻ ജോർജ്,സജി എം കോശി, ജിഫിൻ ജോർജ്, ഇഗ്നേഷ്യ സ് ബുരാരി,ഷാജി ബുരരി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി










Comments