top of page

ഡൽഹിയിൽ ആർ. കെ. പുരത്ത് ചക്ക വിരുന്നൊരുക്കി മലയാളി കുടുംബം

  • റെജി നെല്ലിക്കുന്നത്ത്
  • Jun 3, 2024
  • 1 min read
ree

ഡൽഹിയെന്ന മഹാനഗരത്തിൽ മലയാളികളുടെ സാന്നിധ്യം വിളിച്ചോതുന്ന വിവിവിധ മേഖലകൾ, അവർ ശേഷിപ്പിക്കുന്ന ഓർമ്മകൾ എല്ലാം നമുക്ക് സുപരിചിതമാണ്. ഗൃഹാതുരതയുണർത്തുന്ന നാട്ടിൻ പുറത്തെ തൻ്റെ സ്വന്തം വീട്ട് വളപ്പിലെ പ്ലാവിലെ ചക്കക്കുരു ഇന്ദ്രപ്രസ്ഥത്തിലെ വസതിയിലെ അടുക്കള തോട്ടത്തിൽ നട്ടു വളർത്തുക മാത്രമല്ല, നിറയെ ക്കായ്ച്ച പ്ലാവിലെ ചക്ക സുഹൃത്തുക്കൾക്ക് പങ്കു വച്ച് മാതൃകയായി.

ree
ree

ഡൽഹി മലയാളി അസ്സോസ്സിയേഷൻ ആർ.കെ. പുരം ഏരിയ കമ്മിറ്റിയംഗം ശ്രീമതി മിനി സജീവ്. ജൂൺ രണ്ടിന് ഏരിയ വിമൻസ് വിങ്ങിൻ്റെ നേതൃത്വത്തിൽ ഏരിയ ഭാരവാഹികളും പ്രവർത്തകരും കൂട്ടായി ഒരുക്കിയ ചക്ക വിഭവങ്ങൾ ഏവർക്കും പ്രിയങ്കരമായി. സമീപ വാസികൾക്കും വിതരണം ചെയ്യുകയുണ്ടായി

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page