top of page

ഡൽഹിയിലെ മാർക്കറ്റുകളിൽ സുരക്ഷയും ജാഗ്രതയും ശക്തമാക്കി

  • പി. വി ജോസഫ്
  • Oct 29, 2024
  • 1 min read
ree

ദീപാവലിക്ക് മുന്നോടിയായി ഡൽഹിയിലെ മാർക്കറ്റുകളിലും മാളുകളിലും സുരക്ഷാ ക്രമീകരണങ്ങൾ വിപുലമാക്കി. രോഹിണിയിലെ സ്‍കൂളിൽ സ്‍ഫോടനം ഉണ്ടായ ഓക്‌ടോബർ 20 മുതൽ തന്നെ സുരക്ഷാ നടപടികൾ കർശനമാക്കിയിരുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം പേർ എത്തുന്ന ചാന്ദ്‍നി ചൗക്ക്, ആസാദ്‍പൂർ, ഗാസിപ്പൂർ എന്നിവ ഉൾപ്പെടെയുള്ള പ്രധാന മാർക്കറ്റുകൾ പോലീസിന്‍റെ നിരന്തര നിരീക്ഷണത്തിലാണ്.


മാർക്കറ്റുകളിലും ആൾത്തിരക്കുള്ള സ്ഥലങ്ങളിലും മാളുകളിലും സുരക്ഷാ ക്രമീകരണങ്ങൾ വിപുലമാക്കിയെന്നും, റോന്തുചുറ്റലിന് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചെന്നും പോലീസ് ഡെപ്യൂട്ടി കമ്മീഷണർ (ഈസ്റ്റ്) അപൂർവ ഗുപ്‍ത പറഞ്ഞു. അനിഷ്‍ട സംഭവങ്ങൾ ഒഴിവാക്കാൻ നിതാന്ത ജാഗ്രത പുലർത്തുന്നുണ്ട്.


പ്രമുഖ ഹോൾസെയിൽ മാർക്കറ്റായ സദർ ബസാറിൽ ഉച്ചക്ക് 12 മണി മുതൽ വൈകിട്ട് 8 മണി വരെ ലോഡിംഗും അൺലോഡിംഗും വിലക്കി. റയിൽവെ സ്റ്റേഷനുകളിലും മെട്രോ സ്റ്റേഷനുകളിലും പോലീസ് പ്രത്യേകം നിരീക്ഷണം നടത്തുന്നുണ്ട്. റയിൽവെ ട്രാക്കുകളിൽ അട്ടിമറി ശ്രമം തടയാൻ ഡോഗ് സ്‍ക്വാഡും ബോംബ് ഡിസ്‍പോസൽ ടീമുകളും തുടർച്ചയായി പരിശോധനകൾ നടത്തുന്നുണ്ട്. CCTV ക്യാമറകൾ തുടർച്ചയായി പരിശോധിക്കുന്നുണ്ടെന്നും, സംശയകരമായ നീക്കങ്ങൾ ഉണ്ടായാൽ അത് നേരിടാൻ സജ്ജരായിരിക്കാൻ PCR ടീമിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സൗത്ത് ഈസ്റ്റ് DCP രവി കുമാർ സിംഗ് പറഞ്ഞു.


ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page