top of page

ഡൽഹിയിലെ ബാലഗോകുലങ്ങളിൽ ഗുരുപൂജ:

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 15
  • 1 min read
ree

ബാലഗോകുല അടിസ്ഥാനത്തിൽ ഉള്ള ഗുരുപൂജ ആചരണത്തിന്റെ ഭാഗമായി ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ഗുരുപൂജ നടന്നു.

ദ്വാരകയിലെ ദ്വാരകാധീശ് ബാലഗോകുലത്തിന്റെ ഗുരുപൂജയിൽ മുൻ രാജ്യസഭ ജോയിന്റ് സെക്രട്ടറി ആയിരുന്ന സ്വരാബ്ജി ബി ഗുരു സ്ഥാനീയനായി പങ്കെടുത്തു കൊണ്ട് ഗുരുപൂജ സന്ദേശം നൽകി. ചടങ്ങുകൾക്ക് സാവിത്രി വെങ്കട്ട്, ശ്രീധരൻ നമ്പൂതിരി, ജലജ വാമദേവൻ തുടങ്ങിയവർ നേതൃത്വം നൽകി.


കട്ട്വാരിയ സരായ്യിലെ

അച്ചുതം ബാലഗോകുലത്തിന്റെ ഗുരു പൂർണിമ ആഘോഷത്തിൽ ഗുരു തിരുവട്ടാർ ജഗദീശൻ, പ്രിൻസിപ്പൽ, അന്താരാഷ്ട്ര കഥകളികേന്ദ്രം ഗുരു സ്ഥാനിയനായി പങ്കെടുത്തു കൊണ്ട് അനുഗ്രഹ പ്രഭാഷണം നടത്തി. സുനിൽകുമാർ ജി, നാരായണൻ കുട്ടി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.ചടങ്ങുകൾക്ക് ഇന്ദു ജി, മനോജ് ജി എന്നിവർ നേതൃത്വം നൽകി.


പട്ടേൽ നഗറിലെ

പാർത്ഥസാരഥി ബാലഗോകുലത്തിൻ്റെ ഗുരുപൂജ ശിവ്മന്ദിരിൽ വെച്ച് നടന്നു. ഗുരുസ്ഥാനീയനായി പ്രമോദ് കൽറജി, ഡി എ വി സീനിയർ സെക്കൻഡറി സ്കൂൾ ടീച്ചർ പങ്കെടുത്തു. സുനിൽകുമാർ ജി, അമ്പിളി സതീഷ് എന്നിവർ നേതൃത്വം നൽകി.


മഹാവീർ എൻക്ലാവിലെ രാധാമാധവം ബാലഗോകുലം യുണിറ്റി അപാർട്മെന്റിൽ വെച്ച് ഗുരുപൂർണിമ ആഘോഷിച്ചു.

ഗുരുപൂജയിൽ കവിയും ലോകസഭയിലെ ജോയിന്റ് ഡയറക്ടറുമായ വിജു കെ നാരായണൻ ഗുരുസ്ഥാനീയനായി പങ്കെടുത്തുകൊണ്ട് കുട്ടികൾക്ക് ഗുരുപൂജ സന്ദേശം നൽകി. ചടങ്ങിൽ വി എസ് സജീവ് കുമാർ മുഖ്യാതിഥിയായിരുന്നു. മോഹൻകുമാർ കെ, സുശീൽ കെ സി, ലെഞ്ചു വിനോദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


രാമകൃഷ്ണപുരത്ത് രാമകൃഷ്ണ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഗുരുപൂജ നടന്നു. ഗുരു സ്ഥാനിയനായ എസ് എൻ നമ്പൂതിരിയുടെ തൃപ്പാദങ്ങളിൽ കുട്ടികളും രക്ഷിതാക്കളും പുഷ്പാർച്ചന ചെയ്തു ഗുരുവന്ദനം നടത്തി. ഗുരുപൂജയുടെ മാഹാത്മ്യത്തെ കുറിച്ച് മേഖല രക്ഷാധികാരി എം ഡി രാധാകൃഷ്ണൻ സംസാരിച്ചു. ഇന്ദു ഹരീഷ്, സത്യാ സുരേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


എ വി നഗറിലെ വൈഷ്ണവം ബാലഗോകുലത്തിൽ ആര്യ വാസുദേവൻ ഗോകുലാംഗങ്ങൾക്ക് ഗുരുപൂജ സന്ദേശം നൽകുകയും നാരായണൻകുട്ടി , ലേഖ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകുകയും ഉണ്ടായി

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page