top of page

ഡൽഹിയിലെ പോളിംഗ് ദിനത്തിൽ വോട്ടർമാർക്ക് തണലും കരുതലും :

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 21, 2024
  • 1 min read


ree

ന്യൂഡൽഹി: തലസ്ഥാന നഗരത്തിൽ മെയ് 25 ന് നടക്കുന്ന തിരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാൻ വിപുലമായ ഏർപ്പാടുകൾ ചെയ്യും. കടുത്ത ചൂടിൽ നിന്ന് വോട്ടർമാർക്ക് ആശ്വാസം നൽകാനുള്ള തയ്യാറെടുപ്പുകൾ എല്ലാ പോളിംഗ് ബൂത്തുകളിലും ഒരുക്കുന്നുണ്ട്. പോളിംഗ് ദിനത്തിൽ ഡൽഹിയിൽ താപനില 46 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പ്രവചനം. വെള്ളിയാഴ്ച്ച വരെ പ്രഖ്യാപിച്ചിരിക്കുന്ന റെഡ് അലർട്ട് പോളിംഗ് ദിനമായ ശനിയാഴ്ച്ച വരെയോ അതിനും അപ്പുറത്തേക്കോ നീട്ടാൻ സാധ്യതയുണ്ട്.


പോളിംഗ് ദിനത്തിൽ ബൂത്തിലെത്തുന്ന ഒരു വോട്ടർക്ക് പോലും കൊടും ചൂടിന്‍റെ കെടുതികൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തുമെന്ന് ചീഫ് ഇലക്‌ടറൽ ഓഫീസർ പി. കൃഷ്‍ണമൂർത്തി പറഞ്ഞു. വോട്ടർമാർ ക്യൂ നിൽക്കുന്ന സ്ഥലത്ത് തണലിനുള്ള സൗകര്യമൊരുക്കും. കൂളറും തണുത്ത കുടിവെള്ളവും സജ്ജീകരിക്കും. ചൂടുകൊണ്ട് തളർച്ച തോന്നുന്നവർക്ക് ORS പാനീയമുണ്ട്, കരുതലേകാൻ പാരാമെഡിക്കൽ സ്റ്റാഫ് അത്യാവശ്യ മരുന്നുകളുമായി സജ്ജമായിരിക്കും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page