top of page

ഡൽഹിയിലും NCR മേഖലയിലും BJP ക്ക് നേട്ടം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 5, 2024
  • 1 min read

ഡൽഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലും BJP സ്ഥാനാർത്ഥികളാണ് വിജയിച്ചത്. നോർത്ത് വെസ്റ്റ് ഡൽഹി മണ്ഡലത്തിൽ യോഗേന്ദർ ചന്ദോലിയ 2,90,849 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജേതാവായത്. മറ്റുള്ളവരുടെ ഭൂരിപക്ഷം ഇപ്രകാരമാണ്: ചാന്ദ്‍നി ചൗക്ക് - പ്രവീൺ ഖണ്ഡേൽവാൽ - 89,325, നോർത്ത് ഈസ്റ്റ് ഡൽഹി - മനോജ് തിവാരി - 1,38,778, ന്യൂഡൽഹി - ബൻസൂരി സ്വരാജ് - 78,370, ഈസ്റ്റ് ഡൽഹി - ഹർഷ് ദീപ് മൽഹോത്ര - 93,663, വെസ്റ്റ് ഡൽഹി - കമൽജീത് സെഹരാവത് - 1,99,013, സൗത്ത് ഡൽഹി - റാംവീർ സിംഗ് ബിധുരി - 1,24,333.


NCR മേഖലയിലെ മണ്ഡലങ്ങളിലും BJP സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെയാണ് എതിരാളികളെ തറപറ്റിച്ചത്. ഗൗതം ബുദ്ധ നഗർ മണ്ഡലത്തിൽ മഹേഷ് ശർമ്മക്ക് ലഭിച്ചത് 5,59,472 എന്ന തകർപ്പൻ ഭൂരിപക്ഷമാണ്. മറ്റ് മണ്ഡലങ്ങൾ - ഗാസിയാബാദ് - അതുൽ ഗാർഗ് - 3,36,965, ഫരീദാബാദ് - കൃഷൻ പാൽ ഗുർജർ - 1,72,914, ഗുഡ്‍ഗാവ് - റാവു ഇന്ദർജിത് സിംഗ് - 75,079.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page