top of page

ഡൽഹിയുടെ സമഗ്ര വികസനത്തിനായി മത്സരരംഗത്ത് മലയാളിയും

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 24
  • 1 min read
ree

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ സമഗ്ര വികസനത്തിനായി മത്സരരംഗത്തേക്ക് ഇറങ്ങിയിരിക്കുകയാണ് മലയാളിയായ ജി. തുളസീധരൻ.

പീപ്പിൾസ് ഗ്രീൻ പാർട്ടിയുടെ ഏക സ്‌ഥാനാർഥിയാണ് അദ്ദേഹം.


'24 മണിക്കൂർ ശു ദ്ധജലം, യാത്രായോഗ്യമായ റോഡുകൾ, മാലിന്യമുക്‌തമായ കനാലുകൾ, വായുമലിനീകരണത്തിൽ ശ്വാസം മുട്ടുന്ന ഡൽഹിയുടെ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള പരിസ്‌ഥിതി പദ്ധതികൾ - എന്നിവയൊക്കെയാണ് ദ്വാരക ജനറൽ 33 ൽ മത്സരിക്കുന്ന അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന വാഗ്‌ദാനങ്ങൾ. സിറ്റിങ് എംഎൽഎ യായ വിനയ് മിശ്രയാണ് എഎ പി സ്‌ഥാനാർഥി. കോൺഗ്രസിന്‍റെ ആദർശ് ശാസ്ത്രിയും ബിജെപിയുടെ പർദ്യുമെൻ രാജ്‍പുത്തമാണ് എതിർ സ്ഥാനാർത്ഥികൾ.


പത്തനംതിട്ട ഏനാദിമംഗലം കുറുമ്പകം സ്വദേശിയായ തുളസീധരൻ 1985 ഏപ്രിൽ 18 ന് സ്വകാര്യ കമ്പനിയിലെ ജോലിക്കാരനായാണ് ഡൽിയിൽ എത്തിയത്. ഇപ്പോൾ സെക്ട‌ർ 1 എ ദ്വാരകയിലാണ് താമസം. പ്രഗതികുഞ്ച് റസിഡൻസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്‍റ്, ശ്രീനാരായണ കേന്ദ്ര മാനേജി ങ് കമ്മിറ്റി, ഡിഎംഎ സെൻ ട്രൽ കമ്മിറ്റി, കേരള സ്‌കൂൾ മാ നേജ്മെന്റ്റ് കമ്മിറ്റി തുടങ്ങി ഉത്തരേന്ത്യക്കാരുടെയും മലയാളികളുടെയും സാംസ്ക‌ാരിക സംഘടനകളിലെ സജീവ സാന്നിധ്യമാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്.


ലക്ഷക്കണക്കിന് രൂപ ചെല വഴിച്ച് വൻകിട രാഷ്ട്രീയ പാർട്ടികളോട് മത്സരിക്കാനുള്ള സാമ്പത്തിക ബലമോ ആൾബലമോ ഇല്ലെന്നും, വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണമാണ് നടത്തുകയെന്നും അദ്ദേഹം പറയുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page