top of page

കൃപാഭിഷേകം-2024 സാന്തോം ബൈബിൾ കൺവെൻഷന്

  • P N Shaji
  • Jan 31, 2024
  • 1 min read

Updated: Feb 1, 2024


ree

ഡൽഹി : ഫരിദാബാദ് രൂപതയുടെ ആഭിമുഖ്യത്തിൽ ഐ. ടി. ഒ. ഇന്ദിര ഗാന്ധി സ്പോർട്സ് കോംപ്ലക്സിൽ ഫെബ്രുവരി 10, 11 തീയതികളിൽ ഫാ. ഡൊമിനിക് വാളൻമനാൽ നയിക്കുന്ന കൃപാഭിഷേകം-2024 സാന്തോം ബൈബിൾ കൺവെൻഷന് ഒരുക്കമായി രൂപതയിലെ എല്ലാ ഇടവകകളിലൂടെ കടന്നുപോകുന്ന 40 ദിന ദിവ്യകാരുണ്യ പ്രദക്ഷിണം

ഫരിദാബാദ് ക്രിസ്തുരാജ കത്തീഡ്രൽ ദേവാലയത്തിൽ നിന്ന് 2023 ഡിസംബർ 31 ന് ആരംഭിച്ചു ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് വിവിധ ഇടവകകളിൽ പ്രാർത്ഥനോഷ്മളമായ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ദിവ്യകാരുണ്യ പ്രദക്ഷിണത്തെ പുഷ്പാർച്ചനകളോടും പ്രാർത്ഥനകളോടും കൂടെയാണ് ഇടവകജനം സ്വീകരിക്കുന്നത്. 40 ദിന ദിവ്യകാരുണ്യ പ്രദക്ഷിണം ഫെബ്രുവരി ഒൻപതാം തീയതി സമാപിക്കുമെന്ന് ജനറൽ കൺവീനർ മോൺ. ജോൺ ചോഴിത്തറ അറിയിച്ചു.



Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page