ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിൻ്റെ എകദിന സെമിനാർ നാളെ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 23
- 1 min read

ദിൽഷാദ് ഗാർഡൻ : ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിൻ്റെ എകദിന സെമിനാർ നാളെ ( 24.08.25 ഞായർ)രാവിലെ 10 മണിക്ക് സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി ദിൽഷാദ് ഗാർഡനിൽ വെച്ച് നടക്കും. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി ഉദ്ഘാടനം നിർവഹിക്കും
"സ്വാതന്ത്ര്യത്തിനായിട്ട് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി ആകയാൽ അത് ഉറച്ചുനിൽപ്പിൻ അടിമ നുകത്തിൽ പിന്നെയും കുടുങ്ങി പോകരുത്" എന്ന വിഷയത്തെ ആസ്പദമാക്കി മാവേലിക്കര ഭദ്രാസനത്തിലെ വൈദികനായ കെ കെ വർഗീസ് അച്ഛൻ ക്ലാസുകൾ നയിക്കുന്നതാണ്. ഡൽഹി ഭദ്രാസനതിലേ വിവിധ പള്ളികളിൽ നിന്നു പ്രതിനിധികൾ പങ്കെടുക്കും.










Comments