ഡൽഹി ഭദ്രാസന യൂത്ത് അസോസിയേഷൻ വാർഷിക ക്യാമ്പ് ജയ്പൂരിൽ സമാപിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 19
- 1 min read

പരിശുദ്ധ യാക്കോബായ സുറിയാനി സഭ ഡൽഹി ഭദ്രാസന യൂത്ത് അസോസിയേഷൻ (JSOYA) വാർഷിക ക്യാമ്പ് 2025 ജയ്പൂർ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ നേത്യത്വത്തിൽ ഗ്യാൻ ദീപ് ഭവനിൽ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് തിരുമേനി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത് ആരംഭിച്ച ക്യാമ്പ് രണ്ടു ദിവസങ്ങളിലായി വളരെ ഭംഗിയായി സമാപിച്ചു.
യൂത്ത് അസോസിയേഷൻ വൈസ് പ്രസിഡണ്ട് ബഹു. ഡോ.അജിയാൻ ജോർജ്ജ് അച്ചൻ, ജയ്പൂർ പള്ളി വികാരി ബഹു. ടോംസൺ പൂവത്തിങ്കൽ അച്ചൻ, ബഹു. എൽദോസ് കാവാട്ട് അച്ചൻ, ബഹു. സാന്റോ കുഴിയത്ത് അച്ചൻ, സിസ്റ്റർ റേച്ചൽ, യൂത്ത് ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെ ഡൽഹി ഭദ്രാസനത്തിലെ ഒൻപത് സംസ്ഥാനങ്ങളിലെ ഇടവകകളിൽ നിന്നുള്ള 120 ഓളം യൂത്ത് പ്രവർത്തകർ ഈ ക്യാമ്പിൽ സംബന്ധിച്ചു.











Comments