ഡൽഹി പോളിംഗ് ബൂത്തിലേക്ക്; ഫെബ്രുവരി 5 ന് വോട്ടെടുപ്പ്, റിസൽട്ട് 8 ന്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 7
- 1 min read

എഴുപതംഗ ഡൽഹി നിയമസഭയിലേക്ക് ഫെബ്രുവരി 5 ന് തിരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഫെബ്രുവരി 8 നാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ആണ് ഇന്ന് ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ തീയതി പ്രഖ്യാപിച്ചത്. 1.55 വോട്ടർമാർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാൻ 13,033 പോളിംഗ് സ്റ്റേഷനുകളാണ് സ്ഥാപിക്കുക.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 17 ആണ്. ജനുവരി 20 വരെ പത്രിക പിൻവലിക്കാം. തീയതികൾ പ്രഖ്യാപിച്ചതോടെ ഡൽഹിയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.












Comments