top of page

ഡൽഹി നിവാസികൾക്ക് വോട്ടർ രജിസ്ട്രേഷന് ഇനിയും അപേക്ഷിക്കാം

  • Delhi Correspondent
  • Apr 19, 2024
  • 1 min read

ree

New Delhi: ഡൽഹി നിവാസികൾക്ക് വോട്ടർ രജിസ്ട്രേഷനായി അപേക്ഷിക്കാൻ ഈ മാസം 26 വരെ സമയമുണ്ടെന്ന് ഡൽഹി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. വോട്ടർ രജിസ്ട്രേഷനായുള്ള 95 ശതമാനം അപേക്ഷകളും ഓൺലൈനായാണ് ലഭിക്കുന്നതെന്നും അവർ പറഞ്ഞു.

www.nvsp.in എന്ന സൈറ്റിലൂടെയും വോട്ടർ ഹെൽപ്പ‍ലൈൻ ആപ്പിലൂടെയും ഫോം 6 പൂരിപ്പിച്ച് സമർപ്പിച്ചാണ് അപേക്ഷിക്കേണ്ടത്. ഇന്നാരംഭിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ വോട്ടെടുപ്പ് നടക്കുക മെയ് 25 നാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുമ്പ്, അതായത് ഏപ്രിൽ 26 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക.

അപേക്ഷകൾ പ്രോസസ് ചെയ്യാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് പലരും കരുതുന്നതെന്നും, എന്നാൽ ഏപ്രിൽ 26 വരെ അപേക്ഷിക്കുന്നവരെ വോട്ടർമാരായി രജിസ്റ്റർ ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page