ഡൽഹി നിയമസഭ പ്രവർത്തിക്കുക ഇനി സോളാർ എനർജിയിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 12
- 1 min read

ഡൽഹി നിയമസഭാ വളപ്പിൽ 500 kW സോളാർ പവർ പ്ലാന്‍റിന് ലഫ്. ഗവർണർ വി.കെ. സക്‌സേന തറക്കല്ലിട്ടു. മുഖ്യമന്ത്രി രേഖാ ഗുപ്‍തയും സ്‍പീക്കർ വിജേന്ദർ ഗുപ്‍തയും ഒപ്പമുണ്ടായിരുന്നു. സോളാർ പ്ലാന്‍റ് 45 ദിവസത്തിനകം പ്രവർത്തന സജ്ജമാകും. നേരത്തെ ഉണ്ടായിരുന്ന 200 kW റൂഫ്‍ടോപ്പ് സോളാർ സിസ്റ്റം പൊളിച്ചു മാറ്റും. പുതിയ പ്ലാന്‍റ് സജ്ജമാകുന്നതോടെ അസംബ്ലിയുടെ 15 ലക്ഷം രൂപയുടെ പ്രതിമാസ വൈദ്യുതി ബിൽ വഴി ഉണ്ടാകുന്ന 2 കോടി രൂപയുടെ വാർഷികച്ചെലവ് ലാഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്ത് പൂർണമായും സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ നിയമസഭയായിരിക്കും ഡൽഹി നിയമസഭയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comentarios