ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ പൂർണ്ണം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 4
- 1 min read

ഡൽഹിയിൽ 70-അംഗ നിയമസഭയിലേക്ക് നാളെ വോട്ടെടുപ്പ്. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പോളിംഗ് സമയം. ആകെ 1.56 കോടി വോട്ടർമാരാണ് ഉള്ളത്. അതിൽ 83.76 ലക്ഷം പുരുഷന്‍മാരും, 72.36 ലക്ഷം സ്ത്രീകളുമാണ്. 1,267 ട്രാൻസ്‍ജെൻഡേഴ്‌സും ഉണ്ട്. ആകെ 13,766 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. എല്ലാവർക്കും വോട്ട് രേഖപ്പെടുത്താൻ കഴിയുന്നതിന് ബാങ്കുകളും, സർക്കാർ ഓഫീസുകളും ഉൾപ്പെടെ മിക്ക സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. ഡൽഹിയിൽ വോട്ടുള്ള ജീവനക്കാർക്ക് ഹരിയാന സർക്കാർ പെയ്‌ഡ് ലീവ് അനുവദിച്ചിട്ടുണ്ട്. നോയിഡയിൽ ജോലിയുള്ളവർക്കും ലീവ് ചോദിച്ചു വാങ്ങാം.
വോട്ടർമാർക്ക് രാവിലെ തന്നെ പോളിംഗ് ബൂത്തുകളിൽ എത്താൻ സൗകര്യത്തിന് ഡൽഹി മെട്രോ പുലർച്ചെ 4 മണിക്ക് സർവ്വീസ് ആരംഭിക്കും. രാവിലെ 6 മണി വരെ 30 മിനിട്ട് ഇടവിട്ടും തുടർന്ന് സാധാരണ സമയക്രമത്തിലുമാണ് സർവ്വീസ്. ഇലക്ഷൻ ഡ്യൂട്ടി ചെയ്യുന്നവരുടെ സൗകര്യത്തിനായി രാത്രി സാധാരണ സമയത്തിന് ശേഷവും സർവ്വീസ് ഉണ്ടായിരിക്കും.











Comments