ഡൽഹി ദക്ഷിണ മധ്യ മേഖലയിലെ ബാലഗോകുലങ്ങൾ ജന്മാഷ്ടമി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുള്ള പതാക ദിനം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 11
- 2 min read

ഡൽഹി ദക്ഷിണ മധ്യ മേഖലയിലെ ബാലഗോകുലങ്ങൾ ജന്മാഷ്ടമി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുള്ള പതാക ദിനം മേഖലയിൽ 25 സ്ഥലങ്ങളിൽ 10/08/25 ന് പതാക ഉയർത്തി ഗോപൂജയും വൃക്ഷപൂജയും ചെയ്തു കൊണ്ട് തുടക്കം കുറിച്ചു.
രാമകൃഷ്ണപുരം സെക്ടർ 8 ലെ ശിവശക്തി മന്ദിറിൽ വെച്ച്, ബാലാജി, രാമകൃഷ്ണ, എന്നീ ബാലഗോകുല ങ്ങളുടെ ജന്മാഷ്ടമി ആഘോഷ പതാകദിന ചടങ്ങുകളിൽ രാജസഭ എം പി, സി സദാനന്ദൻ മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് പതാക ഉയർത്തി. മേഖല അധ്യക്ഷൻ സജീവ് കുമാർ വി എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുകാര്യദർശി സുനിൽ കുമാർ സ്വാഗതവും, ആഘോഷപ്രമുഖ് കെ പി രാജീവൻ, സംസ്ഥാന അധ്യക്ഷൻ പി കെ സുരേഷ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിക്കുകയുമുണ്ടായി.
മഹാവീർ എൻക്ലേവിലെ രാധാമാധവം ബാലഗോകുലം പിങ്ക് അപ്പാർട്മെന്റ്, ശിവ ശക്തി ക്ഷേത്രത്തിൽ വെച്ച് ബാലഗോകുലം സഹ രക്ഷാധികാരി പി പി മോഹൻ കുമാർ പതാക ഉയർത്തുകയും, കുട്ടികളും മറ്റു ഗോകുലാംഗങ്ങളും വൃക്ഷ പൂജ നടത്തുകയും ചെയ്തു. ചടങ്ങുകളിൽ മുതിർന്ന ഗോകുലാംഗം മധുസൂധനൻ വി എം മുഖ്യാതിഥിയായിരുന്നു. ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖല സഹ രക്ഷാധികാരിയും ബാലഗോകുലം സെക്രട്ടറി യുമായ സുശീൽ കെ സി സ്വാഗതവും ആഘോഷപ്രമുഖ് സി രാമചന്ദ്രൻ നന്ദി രേഖപ്പെടുത്തിയ ചടങ്ങുകൾക്ക് , വിപിൻ ദാസ് പി, രാജേന്ദ്രൻ നായർ, സ്മിത അനീഷ് എന്നിവർ നേതൃത്വം നൽകി.

ദ്വാരകദീശ് ബാലഗോകുലം ദ്വാരക രാധാകൃഷ്ണ മന്ദിർ ഗ്രീൻ വ്യൂ അപാർട്മെന്റ് എന്നിവിടങ്ങളിൽ വെച്ച് പതാകദിനം, ഗോപൂജ, വൃക്ഷ പൂജ തുടങ്ങിയവ ആഘോഷിച്ചു. ശ്രീധരൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. മേഖലാ കാര്യദർശി ഹരീഷ്, മുരളി, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മെഹ്റോളിയിൽ വൃന്ദാവനം ബാലഗോകുലം വിവിധ സ്ഥലങ്ങളിൽ വെച്ച് പതാകദിനം, വൃക്ഷ പൂജ തുടങ്ങിയവ ആഘോഷിച്ചു. ബാലഗോകുലം സംസ്ഥാന മാർഗദർശി വേണുഗോപാൽ, മേഖല രക്ഷാധികാരി എം ഡി രാധാകൃഷ്ണൻ എന്നിവർ പതാക ഉയർത്തിയ ചടങ്ങുകൾക്ക് നാരായണൻ കുട്ടി, സുജ രാജേന്ദ്രൻ, എം ആർ രജീഷ്, മോഹന ചന്ദ്രൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.
പട്ടേൽ നഗർ പാർത്ഥസാരഥി ബാലഗോകുലം പതാകദിനം ഗോപൂജ വൃക്ഷപൂജ എന്നിവ രഞ്ജിത്ത് നഗറിലെ ശിവ മന്ദിറിൽ വെച്ച് ആഘോഷിച്ചു.
രാഷ്ട്ര സേവികാ സമിതി ഡൽഹി പ്രാന്ത് വ്യവസ്ഥ പ്രമുഖ് ശ്രീമതി പുഷ്പ പന്ഥ്, രാഷ്ട്രീയസ സ്വയം സേവക സംഘം നഗർ കാര്യവാഗ് ശ്രീ. ജയപ്രകാശ്, ബാലഗോകുലം സംസ്ഥാന സമിതി അംഗം ശ്രീമതി അമ്പിളി സതീഷ്, ദക്ഷിണ മധ്യ മേഖല കാര്യദർശി ശ്രീ. ബിനീഷ് പി ടി ബാലഗോകുലം നോർത്ത് മേഖല ഓർഗനൈസിങ് സെക്രട്ടറി ശ്രീ. സുരേന്ദർജി രക്ഷാധികാരി ശ്രീമതി രമ്യ ബിനീഷ് , രക്ഷാകർത്തു സമിതി പ്രസിഡന്റ് ശ്രീ അജീഷ് എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു.
കേശവം ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കിഷൻഗഡിൽ രക്ഷാധികാരി ഹരിദാസ് പതാക ഉയർത്തി പതാക ദിനം സമുചിതമായി ആചരിച്ചു.
ഗോൾ മാർക്കറ്റ്, ഇന്ദ്രപ്രസ്ഥ ബാലഗോകുലത്തിൽ ശശിധരൻ നായർ, എ വി നഗർ, വൈഷ്ണവം ബാലഗോകുലത്തിൽ സേതുലക്ഷ്മി, കട്വാരിയ സരായ് അച്ചുതം ബാലഗോകുലത്തിൽ മനോജ്, ചത്തർപ്പൂർ നീലകണ്ട ബാലഗോകുലത്തിൽ രാധാകൃഷ്ണൻ, ലടോ സരായ് അമ്പാടി ബാലഗോകുലത്തിൽ മിനി സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു.
ഇനി വരുന്ന നാളുകളിൽ ജന്മാഷ്ടമി സന്ദേശം ഗൃഹങ്ങളിൻ എത്തിക്കാൻ സമ്പൂർണ്ണ ഗൃഹ സമ്പർക്ക യജ്ഞവുമായി ബാലഗോകുലം മുന്നിട്ടിറങ്ങുമെന്ന് സംഘാടകർ അറിയിച്ചു.
Comments